കുടുങ്ങാതെ കടുവ ;വീണ്ടും കടുവ ആക്രമണം

0

4 കൂടുകള്‍ സ്ഥാപിച്ചിട്ടും കൂടിന് പുറത്ത് ഭീതി പടര്‍ത്തി വീണ്ടും കടുവ ആക്രമണം. കൃഷ്ണഗിരി പാതിരിക്കവലയില്‍ 2 മാസം പ്രായമായ ആട്ടിന്‍കുട്ടിയെ കടുവ കൊണ്ടുപോയതായി വീട്ടുകാര്‍.കഴിഞ്ഞ ദിവസം പ്രദേശത്തെ ജോയിയുടെ പശുക്കിടാവിനെയും കടുവ ആക്രമിച്ചു. പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നാട്ടുകാര്‍.2 ദിവസം മുന്‍പ് കടുവ ആക്രമിച്ച കാട്ടുപന്നിയുടെ അവശിഷ്ടം കണ്ടതിന് പിന്നാലെയാണ് കൃഷ്ണഗിരി റാട്ടക്കുണ്ട്, പാതിരിക്കവല എന്നിവിടങ്ങളിലാണ് വീണ്ടും കടുവാ ആക്രമണമുണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!