സാന്ത്വന സ്പര്‍ശം  അദാലത്തിന് തുടക്കം

0

സാന്ത്വന സ്പര്‍ശം പരാതി അദാലത്തിന് പനമരത്ത് സെന്റ് ജൂഡ് ചര്‍ച്ച് പരിഷ് ഹാളില്‍ തുടക്കമായി. അദാലത്ത് റെവന്യു വകുപ്പ്മന്ത്രി ഇ.ചന്ദ്രശേഖകരന്‍ ഉദ്ഘാടനം ചെയ്തു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന അദാലത്തില്‍ മന്ത്രിമാരായ എ.കെ.ബാലന്‍,ഇ ചന്ദ്രശേഖകരന്‍, ടി.പി.രാമകൃഷണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുക്കും.ആദ്യ ദിനമായ ഇന്ന് മാനന്തവാടി ബ്ലോക്കിലെയും, പനമരം ബ്ലോക്കിലെയും പരാതികളാണ് പരിഗണിക്കുന്നത്.

മന്ത്രിമാര്‍ പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതികള്‍ സ്വീകരിച്ചു.മരക്കാര്‍,പ്രിന്‍സിപ്പില്‍ സെക്രട്ടറി പുനിത് കുമാര്‍,ഡോ.അദില അബ്ദുള്ള, വിവിധ വകുപ്പുകളിലെ ഉദ്ധ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. നാളെ കല്‍പ്പറ്റ,സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ അദാലത്ത് എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ ജൂബിലി ഹാളില്‍ നടക്കും. അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് നാളെ അപേക്ഷ നല്‍കാനുള്ള അവസരം ഒരുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!