വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റിയില്ലെന്നാരോപിച്ചു സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെയും യാത്രക്കാരനെയും മര്‍ദ്ദിച്ച സംഭവത്തില്‍ ലക്കിടിയിലെ പ്രൊഫഷ്ണല്‍ കോളേജിലെ കണ്ടാലറിയാവുന്ന അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെ വൈത്തിരി പോലീസ് കേസെടുത്തു.ബസിലെ ഡ്രൈവര്‍ കരണി സ്വദേശി അമല്‍നാഥ് (28), ജീവനക്കാരായ നിറവില്‍പുഴ സ്വദേശി ശിവരാജ്(24), ലക്കിടി സ്വദേശി പ്രശോഭ്(28), യാത്രക്കാരനായ പനമരം സ്വദേശി മുഹസ്സിര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച വൈകിട്ട് മാനന്തവാടിയിലേക്കു പോകുവകയായിരുന്ന പ്രിയദര്‍ശിനി ബസ്സിലെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
പരിക്കേറ്റവര്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് മാനന്തവാടിയിലേക്കു പോകുവകയായിരുന്ന പ്രിയദര്‍ശിനി ബസ്സിലെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കോളേജ് കവാടത്തില്‍ നിന്നും നിറയെ കുട്ടികളെയെടുത്ത ബസ് ലക്കിടി ബസ് സ്റ്റോപ്പില്‍നിന്നും കൈകാണിച്ച കുട്ടികളെ കയറ്റാത്തതിനെ തുടര്‍ന്ന് ഏതാനും വിദ്യാര്‍ഥികള്‍ ബൈക്കിലും ജീപ്പിലുമായി എത്തി ബസ് തടയുകയായിരുന്നു. ഡ്രൈവര്‍ അമല്‍നാഥിന്റെ ചുണ്ടിനു മൂന്നു തുന്നലുകളിട്ടിട്ടുണ്ട്.
ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു:അഞ്ചു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്.മദ്ദര്‍നത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍
https://www.facebook.com/wayanadvision.tv/videos/495896575598791