മുത്തങ്ങ വനത്തില്‍ 2003 ഫെബ്രുവരി 19ന് പോലീസ് വെടിവയ്പ്പില്‍ മരിച്ച ആദിവാസി ജോഗിയുടെ പേരില്‍ മാനന്തവാടി ചാലിഗദ്ദയില്‍ സ്മൃതിമണ്ഡപം ഒരുക്കുന്നു. സാമൂഹിക പ്രവര്‍ത്തക പ്രസീത അഴീക്കോട് ചെയര്‍പേഴ്സണായ സ്നേഹക്കൂട് ചാരിറ്റബിള്‍ ട്രസ്റ്റിന്റേതാണ് സ്മൃതിമണ്ഡപം നിര്‍മാണ പദ്ധതി.ചാലിഗദ്ദയില്‍ ആദിവാസി കോളനിക്കു പുറത്ത് ആവശ്യമായ സ്ഥലം വാങ്ങി പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് തീരുമാനമെന്ന് പ്രസീത അഴീക്കോട്, ട്രസ്റ്റ് ഡയറക്ടര്‍ മാരായമുട്ടം രാജേഷ്, ഗോത്ര സമൂഹ സമിതി സെക്രട്ടറി അമ്മണി ചേലൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗവേഷണ സൗകര്യത്തോടെയുള്ള ലൈബ്രറി, പുനരധിവാസ കേന്ദ്രം, തൊഴില്‍ പരിശീലന കേന്ദ്രം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. പൊതുജനങ്ങളില്‍നിന്നടക്കം ധനസമാഹരണം നടത്തി 2025 ഓടെ പ്രവൃത്തി പൂര്‍ത്തിയാക്കും.ധനസമാഹരണത്തിനായി തയാറാക്കിയ ബ്രോഷര്‍ പ്രസ്‌ക്ലബില്‍ പദ്മശീ ചെറുവയല്‍ രാമന്‍ പ്രകാശനം ചെയ്തു.