ബത്തേരിയില്‍ ഹാഷിഷ് ഓയിലുമായി 4 യുവാക്കള്‍ പിടിയില്‍. കൊടുവള്ളി താഴേപടനിലം കുടുംബോട്ടില്‍ മുഹമ്മദ് ഫായിസ ്(22), നായ്ക്കട്ടി നിരപ്പം മഠത്തുംകുഴിയില്‍ സല്‍മാന്‍(27), സാലുഫായിസ്(23), താമരശേരി പരപ്പന്‍പൊയില്‍ കല്ലാരംകാട്ടില്‍ കെ കെ റിയാസ് (30) എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നായ്ക്കട്ടിയില്‍ വെച്ച് പിടികൂടിയത്.
യുവാക്കള്‍ സഞ്ചരിച്ച കാറില്‍ നിന്നും 1.910 ഗ്രാം ഹാഷിഷ് ഓയിലും, 500മില്ലി ഗ്രാം ഹാഷിഷും പിടിച്ചെടുത്തു. ജില്ലാപൊലിസ് മേധാവിയുടെ കീഴിയിലുള്ള ആന്റിനര്‍ക്കോട്ടിക് സക്വാഡാണ് നാലംഗസംഘത്തെ പിടികൂടിയത്. പ്രതികളെ തുടര്‍നടപടികള്‍ക്കായി ബത്തേരി പൊലിസിന് കൈമാറി.