തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത പട്ടിക വര്‍ഗ തൊഴിലാളികളുടെ വേതനക്കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്തു. ആദിവാസികളടക്കമുള്ള ദുര്‍ബല വിഭാഗങ്ങളോട് പിണറായി സര്‍ക്കാര്‍ കടുത്ത അനീതിയും വഞ്ചനയുമാണ് തുടരുന്നതെന്ന് കെ.എല്‍. പൗലോസ് പറഞ്ഞു.
അട്ടപ്പാടിയില്‍ വിശപ്പടക്കാന്‍ കഴിയാതെ ഭക്ഷണം മോഷ്ടിച്ചു എന്ന പേരില്‍ ആള്‍ക്കൂട്ടം മധു എന്ന പട്ടിക വര്‍ഗ്ഗ യുവാവിനെ അടിച്ചു കൊന്ന സംഭവത്തില്‍ ഉയര്‍ന്നുവന്ന സാമൂഹൃരോഷം തണുപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ട്രൈബല്‍ പ്ലസ് എന്ന പദ്ധതി. ഇതുപ്രകാരം കേരളത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാരെ പട്ടിണിയില്‍ നിന്നു രക്ഷിക്കാന്‍ തൊഴിലുറപ്പ് പദ്ധതതിയില്‍ സാധരണ യുള്ള 100 തൊഴില്‍ ദിനങ്ങള്‍ക്ക് പുറമേ അധികമായി 100 തൊഴിലുകൂടി വര്‍ഷത്തില്‍ നല്‍കുന്നതാണ് പദ്ധതി ‘ഇതിനുളള പണം സംസ്ഥാന സര്‍ക്കാരാണ് നല്‍കേണ്ടത് അങ്ങിനെയുള്ള പദ്ധതി പ്രകാരം പണിയെടുത്ത ആദിവാസികളുടെ കൂലിയാണ് സര്‍ക്കാര്‍ പിടിച്ചു വെച്ചിരിക്കുന്നത്.
മന്ത്രിമാരുടെയും എം.എല്‍ എ മാരുടേയും ശമ്പളം ഇരട്ടിയാക്കാന്‍ നീക്കം നടത്തുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അതൊന്നും ഒരു ദിവസം പോലും മുടക്കം വരാതെ നല്‍കുമ്പോള്‍ ഈ പട്ടിണിക്കാരുടെ പണിയെടുത്ത കൂലി മാസങ്ങളായി നല്‍കാതിരിക്കുന്നത് കൊടിയ അനീതിയാണെന്നും നേതാക്കള്‍ പറഞ്ഞു. രാജു തോണിക്കടവ് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് മുരിയന്‍കാവില്‍, എന്‍.യു. ഉലഹന്നാന്‍, മണി ഇല്ല്യമ്പം, മോഹനന്‍ ആച്ചനഹള്ളി, ബാലന്‍ പൂതാടി, പി.ഡി. ജോണി, സി.പി. കുര്യാക്കോസ്, ടി.പി. ശശിധരന്‍, മുകുന്ദന്‍ പാക്കം, റെജി പുളിങ്കുന്നേല്‍, ശ്യാമള പാക്കം തുടങ്ങിയവര്‍ സംസാരിച്ചു.