സജന സജീവന് മാനന്തവാടിയുടെ ആദരം
ഇന്ത്യന്‍ ക്രിക്കറ്റ് താരം സജന സജീവന് ജന്മനാടായ മാനന്തവാടിയിലെ പൗരാവലി സ്വീകരണം നല്‍കും. 16 ന് വൈകീട്ട് 3 മണിക്ക് സജന സജീവനെ ചൂട്ടക്കടവില്‍ വീടിന് സമീപത്ത് നിന്ന് സ്വീകരിച്ച് മാനന്തവാടി പട്ടണം ചുറ്റി ഗവ. യൂ.പി. സ്‌കൂളില്‍ സമാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 5 മണിക്ക് ഗവ. യൂ .പി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന അനുമോദന സദസ്സ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് എന്നിവര്‍ മുഖ്യാതിഥികളാവും. എം.എല്‍.എ. ഒ.ആര്‍. കേളു അധ്യക്ഷനാകും.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി,നഗരസ സഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ നാസിര്‍ മച്ചാന്‍, എം.കെ അബ്ദുള്‍ സമദ്,മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍ വായനശാലകളുടെ പ്രതിനിധികള്‍, റസിഡന്റ് അസോസിയേഷനുകള്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉള്ളവര്‍ സ്വീകരണ ഘോഷയാത്രയില്‍ പങ്കാളികളാവുമെ ന്നു. സംഘാടക സമിതി പറഞ്ഞു., വിവിധ വര്‍ണ്ണ കൊടികളും ബലൂണുകളും, മുത്തുകുടകളും, പ്ലകാര്‍ഡുകളുമായി തുറന്ന വാഹനത്തില്‍ മാനന്തവാടിയുടെ പൗരാവലി സ്വീകരിക്കും. സ്വീകരണത്തിന് ശേഷം മധുരം വിതരണം ചെയ്യും. സ്വീകരണത്തിനായുള്ള വിപുലമായ ഒരുക്കങ്ങള്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. സജനയുടെ ജീവിതം ആലേഖനം ചെയ്യുന്ന മാഗസിന്‍ പരിപാടിയില്‍ പ്രകാശനം ചെയ്യും. വാര്‍ത്താ സമ്മേളനത്തിന്‍ സംഘാടക സമിതിയുടെ രക്ഷാധികാരികളായ ബ്ലോക്ക് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, നഗരസ സഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ പി. വി. ജോര്‍ജ്, സ്വാഗത സംഘം കണ്‍വീനര്‍ കെ.ബി.സിമില്‍, എസ് അജയകുമാര്‍, കെ.ടി. വിനു പി .രാജന്‍ , തുടങ്ങിയവര്‍ പങ്കെടുത്തു.