ജവാന്‍ വി.വി,വസന്തകുമാറിന്റെ രണ്ടാം അനുസ്മരണ ദിനത്തില്‍ വസന്തകുമാര്‍ സ്മൃതി മണ്ഡപ കമ്മിറ്റി നേതൃത്വത്തില്‍ ലക്കിടി ജി.എല്‍.പി സ്‌കൂളിലെ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുശോചന യോഗവും നടത്തി. എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അദ്ധ്യക്ഷനായിരുന്നു.
വൈത്തിരി ഗവ.ഹൈസ്‌ക്കൂളിലെ എസ്.പി.സി കുട്ടികള്‍ അഭിവാദ്യം അര്‍പ്പിച്ചു. ജവാന്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ, മത, വ്യാപാര,സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളും നാട്ടുകാരും പങ്കെടുത്തു.