പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജിന് പുതിയ കെട്ടിടം :ഉദ്ഘാടനം ജനുവരി 7ന് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിക്കും

0

പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജിന് പുതിയ കെട്ടിടം.എടവക പൈങ്ങാട്ടരിയില്‍ ഒന്നര കോടി ചിലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 7ന് ഉന്നത വിദ്യദ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിക്കുമെന്ന് ഒ.ആര്‍.കേളു എം.എല്‍.എ.വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയിലെ പട്ടികവര്‍ഗ്ഗ – പട്ടികജാതി വിഭാഗങ്ങളില്‍ പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര സാങ്കേതിക ഉന്നത പഠനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹുമന്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റി ന്റെ കീഴില്‍ 2008 സ്ഥാപിതമായതാണ് മാനന്തവാടി പി.കെ.കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്.

2008 മുതല്‍ മാനന്തവാടി ഗവ:കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു കോളേജ്.ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 150 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എടവക ഗ്രാമ പഞ്ചായത്ത് സൗജന്യമായി നല്‍കി 2 ഏക്കര്‍ 63 സെന്റ് സ്ഥലത്താണ് കെട്ടിടം പൂര്‍ത്തീകരിച്ചത്.

നാല് യു.ജി.കോഴ്‌സുകളും രണ്ട് പി.ജി.കോഴ്‌സുകളു മാണ് നിലവിലുള്ളത്. 300 കുട്ടികള്‍ പഠനം നടത്തി വരുന്നു. ജനുവരി 7 ന് രാവിലെ 10 മണിക്ക് കോളേജ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഓണ്‍ ലൈനിലൂടെ കെട്ടിടം ഉദ്ഘാടനം ചെയ്യും. ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉള്‍പ്പെടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്നും എം.എല്‍.എ.പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഒ.ആര്‍.കേളു എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ലിസി ജോണ്‍, കോളേജ് പ്രിന്‍സിപ്പാള്‍ കെ.എന്‍.പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!