45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍

0

സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍.ഓണ്‍ലൈനായും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സ്വീകരിക്കാം.45 വയസ് കഴിഞ്ഞവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ കൊവിന്‍ വെബ്‌സൈറ്റിലെരജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം.

പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇന്നലെ തിരുവനന്തപുരത്തെത്തിയ 4,40,500 ഡോസ് വാക്‌സിന് പുറമെ ഇന്ന് എറണാകുളത്ത് 5,11,000 ഡോസ് വാക്‌സിന്‍ കൂടി എത്തും.

Leave A Reply

Your email address will not be published.

error: Content is protected !!