മാതൃദിനത്തില്‍ തേലംപറ്റയില്‍ നടത്തിയ അമ്മക്കൂട് ചൂണ്ടയിടല്‍ മത്സരം ശ്രദ്ദേയമായി. സംഘാടകരെ പോലും അമ്പരപ്പിച്ച് നൂറുകണക്കിന് അമ്മമാരാണ് ചൂണ്ടയിട്ട് മത്സ്യം പിടിക്കാനെത്തിയത്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോട് ടേസ്റ്റ് ഓഫ് സഹ്യയാണ് ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചത്.മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങികൊണ്ടുവരുന്ന മത്സ്യം കറിവെക്കാന്‍ മാത്രമല്ല നേരിട്ട് കുളങ്ങളില്‍ നിന്നും മത്സ്യങ്ങളെ പിടിച്ച് കറിവെക്കാനും തങ്ങള്‍ക്കറിയാമെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു.
ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റും ടേസ്റ്റ് ഓഫ് സഹ്യയും സംയുക്തമായി തേലംപറ്റയില്‍ മാതൃദിനാഘോഷവും ചൂണ്ടയിടല്‍ മല്‍സരവും സംഘടിപ്പിച്ചു. തേലംപറ്റവയലില്‍ നടന്ന പരാപാടി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് അധ്യക്ഷനായി. കൗണ്‍സിലര്‍മാര്‍ കെ സി യോഹന്നാന്‍, സമീര്‍ മഠത്തില്‍, ബിന്ദുപ്രമോദ്, ഹേമ, ടേസ്റ്റ് ഓഫ് സഹ്യ ചെയര്‍മാന്‍ സി കെ ഫിറോസ് റഹ്‌മാന്‍, ഫീഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ആഷിഖ് ബാബു എന്നിവര്‍ സംബന്ധിച്ചു.
തങ്ങളുടെ കൈവശമുള്ള ഇരകോര്‍ത്ത ചൂണ്ടകള്‍ മുന്നിലെ കുളത്തിലേക്ക് നീ്ട്ടിയെറിഞ്ഞ് അതില്‍കുടുങ്ങുന്ന മത്സ്യങ്ങളെ വിദഗ്ദമായി പിടിച്ച് കവറിലാക്കുകയായിരുന്നു അമ്മമാര്‍. മാതൃദിനത്തില്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ടേസ്റ്റ് ഓഫ് സഹ്യയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പി്ച്ചത്. പരിപാടിയുടെ സംഘാടകരെ പോലും അമ്പരപ്പിച്ചാണ് അമ്മക്കൂട് എന്ന പേരില്‍ സംഘടിപ്പിച്ച ചുണ്ടയിടല്‍ മത്സരത്തിന്നായി അമ്മമാര്‍ എത്തിയത്. ചൂണ്ടയിട്ട് പിടികൂടുന്ന മീനുകള്‍ക്കൊപ്പം ആകര്‍ഷകമായ ക്യാഷ്പ്രൈസുകളും വീട്ടമ്മമാര്‍ക്കായി സംഘാടകര്‍ ഒരുക്കിയിരുന്നു. കത്തുന്നവെയിലില്‍ ക്ഷമയോടെ കാത്തുനിന്നാണ് അമ്മമാര്‍ പരിപാടിയില്‍ പങ്കെടുത്തത്. 20 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 220 അമ്മമാരാണ് പങ്കെടുത്തത്. ഈ സമയം കൊണ്ട് ഒന്നുമുതല്‍ നാല് മത്സ്യങ്ങളെവരെ ചൂണ്ടയില്‍ പിടികൂടിയാണ് തങ്ങളുടെ കഴിവുകള്‍ അമ്മമാര്‍ തെളിയിച്ചത്.