ബാലാവകാശ വാരാചരണത്തിന് 14 ന് തുടക്കം

0

 

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 14 മുതല്‍ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായ 20 വരെ ജില്ലാ ഭരണകൂടം, യൂണിസെഫ് എന്നിവയുടെ സഹകരണത്തോടെ ചൈല്‍ഡ്‌ലൈന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.കലക്ട്രേറ്റില്‍ ജില്ലാ കലക്ടര്‍ എ. ഗീത ലോഗോ പ്രകാശനം ചെയ്തു. ചൈല്‍ഡ്‌ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ സി.കെ.ദിനേശന്‍, കോര്‍ഡി നേറ്റര്‍ പി.ടി. അനഘ, ടീം അംഗങ്ങളായ ലില്ലിതോമസ്, സതീഷ്‌കുമാര്‍, പി.വി സബിത, ശ്രേയസ് തദ്ദേവൂസ് എന്നിവര്‍ പങ്കെടുത്തു.

സ്‌പോര്‍ട്ട്‌സ് ഫോര്‍ ഡവലപ്പ്്്‌മെന്റ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍, ബൈ ചില്‍ഡ്രന്‍’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ബാലസൗഹ്യദ പഞ്ചായത്ത് എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വാരാചരണത്തില്‍ മുന്‍തൂക്കം നല്‍കും.ജില്ലയിലെ 5 ആശ്രമ വിദ്യാലയങ്ങളില്‍ സ്‌പോര്‍ട്ട്‌സ് കിറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയുടെ വിതരണവും അനുബന്ധ ഗെയിംസ് ഇനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!