തുരുമ്പെടുത്ത് കാര്‍ഷികയന്ത്രങ്ങള്‍ വാടക നല്‍കി കര്‍ഷകര്‍

0

കര്‍ഷക ക്ഷേമത്തിനായ് വയനാട് ജില്ലാ പഞ്ചായത്ത് പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി കൃഷിഭവനുകള്‍ മുഖേനയും മറ്റും വാങ്ങിക്കൂട്ടിയ കാര്‍ഷികോപകരണങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്നു.

പനമരം ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 8 വര്‍ഷം മുമ്പ് വാങ്ങിയ മെതിയന്ത്രം, നടീല്‍ യന്ത്രം, ട്രില്ലര്‍ ,കു ബോട്ട,എന്നിവ നശിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലയുടെ പലഭാഗങ്ങളിലും ഇത്തരത്തില്‍ പാതയോരത്തും കൃഷിയിടങ്ങളിലും കിടന്ന് നശിക്കുന്നത് കാണാം.
, പനമരം പഞ്ചായത്തുകളിലെ ഏക്കറുകണക്കിന് പാടങ്ങളില്‍ ഉപയോഗപ്പെടുത്തേണ്ട പല ഉപകരണങ്ങളുമാണ് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നശിക്കുന്നതില്‍ ഏറെയും. പഞ്ചായത്തിലെ കര്‍ഷകര്‍ അവശ്യത്തിന് യന്ത്രങ്ങള്‍ അമിത വാടകക്കെടുത്ത് ഉപയോഗിക്കുമ്പോഴാണ് കര്‍ഷകരക്ഷക്കായി വാങ്ങിയ യന്ത്രങ്ങള്‍ ആരും ശ്രദ്ധിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നത്.
യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ നന്നാക്കാന്‍ മെക്കാനിക്കിനെ കിട്ടാനില്ലെന്നതാണ് ഏറെ പ്രയാസകരം. പനമരം പരക്കുനി പാടശേഖര സമിതിക്ക് നല്‍കിയ മെതിയന്ത്രം റോഡരികില്‍ ഉപയോഗശൂന്യമായി കിടക്കുന്നു.കുബോട്ട, മെതിയന്ത്രം, തുടങ്ങി കാര്‍ഷിക ആവിശ്യങ്ങള്‍ക്കുള്ള യന്ത്രങ്ങളാണ് ഇത്തരത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്നത്.സംരക്ഷിക്കേണ്ടവരും ഉത്തരവാദപ്പെട്ടവരും യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ നടപടി എടുക്കുന്നുമില്ല. ഇത്തരക്കാര്‍ക്ക് എതിരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!