അറിവിന്റ വെളിച്ചത്തിലേക്ക് ആദ്യാക്ഷരം കുറിക്കാന്‍ 100 കണക്കിന് കുരുന്നുകള്‍

0

 

ഇരുളില്‍ നിന്നും അറിവിന്റ വെളിച്ചത്തിലേക്ക് ആദ്യാക്ഷരം കുറിക്കാന്‍ ജില്ലയിലെ ഏക സരസ്വതി ക്ഷേത്രമായ പുതാടി മഹാക്ഷേത്രത്തില്‍ 100 കണക്കിന് കുരുന്നുകളാണ് എത്തിയത്.ജില്ലയിലെ പ്രശസ്തമായ മാനികാവ് സ്വയംഭൂ ശിവ ക്ഷേത്രത്തിലും നവരാത്രി മഹോത്സവത്തിന്റെ സമാപനം കുറിച്ച് വിവിധ വിശേഷാല്‍ പൂജകളോടെ വിദ്യാരംഭം ചടങ്ങും,വാഹന പുജകളും നടത്തി.കോളേരി ശ്രീ നാരായണ ഷണ്‍മുഖ ക്ഷേത്രത്തിലും വിവിധ വിശേഷാല്‍ പൂജാകര്‍മ്മങ്ങളും വിദ്യാരംഭവും വാഹനപൂജക്കുമായി നിരവധി ഭക്തജനങ്ങളാണ് എത്തിയത്.

മാനികാവ് സ്വയംഭു ശിവക്ഷേത്രത്തില്‍ നവരാത്രി ഉത്സവ സമാപനദിനമായ വിജയദശമി ദിനത്തില്‍ മരനെല്ലി ഇല്ലത്ത് സജിത്ത് നമ്പൂതിരി വിദ്യാരഭ ചടങ്ങിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വാഹന പൂജ. ഗ്രന്ഥ പുജ വിശേഷാല്‍ പൂജകള്‍ എന്നി ചടങ്ങുകള്‍ക്ക് മേല്‍ശാന്തി . അനില്‍കുമാര്‍ നമ്പൂതിരി . എക്‌സിക്യട്ടിവ് ഓഫീസര്‍ . നാരായണന്‍ നമ്പിശന്‍ . വി.കെ ഉണ്ണികൃഷ്ണന്‍. മുരളി മാസ്റ്റര്‍ . പി.പി ജയന്‍ , തുടങ്ങിയവര്‍ നേതൃത്ത്വം നല്കി .

കോളേരി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ മുതല്‍ ഭക്തജനങ്ങളുടെ തിരക്കായിരുന്നു . ആദ്യാക്ഷരം കുറിക്കാന്‍ നിരവധി കുരുന്നുകള്‍ എത്തി തുടര്‍ന്ന് വാഹനപൂജയും നടത്തി ക്ഷേത്രം തന്ത്രി കുമരകം ഗോപാലന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ , മേല്‍ശാന്തി ബബീഷ് ,രതീഷ് ശാന്തി , വിശ്വന്‍ ശാന്തി , വിനോദ് ശാന്തി , സുജിത്ത് ശാന്തി , തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു.ക്ഷേത്രം പ്രസിഡന്റ് അഡ്വ: കെ ജി സിബില്‍ , സെക്രട്ടറി മോഹനന്‍ ഇടമനകുളം തുടങ്ങിയവര്‍ നേതൃത്യം വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!