പ്ലസ് വൺ, വിഎച്ച്‌എസ്‌ഇ ഇംപ്രൂവ്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

0

ജനുവരിയില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in/, www.keralaresults.nic.in വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും. പുനര്‍നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകര്‍പ്പ് ലഭിക്കാനും നിശ്ചിത ഫോമില്‍ ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന് വെള്ളിയാഴ്ചയ്ക്കകം സമര്‍പ്പിക്കണം.

പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പറിന് 500 രൂപയാണ് ഫീസ്. ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ. അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാഫോം സ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്. ശനിയാഴ്ച വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ iExams ല്‍ പ്രിന്‍സിപ്പല്‍മാര്‍ അപ്ലോഡ് ചെയ്യണം.

വിഎച്ച്എസ്ഇ ഇംപ്രൂവ്മെന്റ് ഫലം

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം ww w.keralaresults.nic.in വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അഞ്ചിന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം. അപേക്ഷ സ്‌കോര്‍ ഷീറ്റിനൊപ്പം സ്‌കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയും പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പറൊന്നിന് 500 രൂപയുമാണ് ഫീസ്. ഉത്തരക്കടലാസിന്റെ പകര്‍പ്പിന് പേപ്പറൊന്നിന് 300 രൂപ അടയ്ക്കണം. ഫീസ് അടച്ച അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറിയുടെ ഓഫീസിലേക്ക് അയക്കണം. ഫോര്‍മാറ്റ് www.vhsem s.kerala.gov.in വെബ്‌സൈറ്റില്‍.

Leave A Reply

Your email address will not be published.

error: Content is protected !!