നികുതി കുടിശ്ശിക അടച്ചിട്ടും റസീറ്റില്ല ആര്‍ടിഒ ഓഫീസിനെതിരെ പരാതി

0

കോവിഡ് കാലത്തും  ആര്‍.ടി.ഒ ഓഫീസ് ജനങ്ങളെ വലയ്ക്കുകയാണന്ന് പരാതി. വാഹന നികുതി കുടിശ്ശിക അടച്ചിട്ടും രണ്ട്   വര്‍ഷമായി റസീറ്റ് കിട്ടിയില്ലെന്നും പരാതിക്കാരനായ മേപ്പാടി സ്വദേശി ബീരാന്‍ കുട്ടി ഹാജി.

റവന്യൂ റിക്കവറിയുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടു പോകുന്നതിനിടയിലാണ്  നടപടി തടയുന്നതിന് വാഹന ഉടമയായ ബീരാകുട്ടി  പണം അടച്ചത്. എങ്കിലും അദ്ദേഹത്തിന് റസീറ്റ്  ലഭിച്ചില്ല. ഇക്കാരണത്താല്‍ പലപ്രാവശ്യവും വാഹനപരിശോധനയില്‍ വീണ്ടും പിഴ അടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. രണ്ടു വര്‍ഷമായി റസീറ്റിനു വേണ്ടി ഓഫീസ് കയറിയിറങ്ങിയെങ്കിലും ഇന്നാണ്  രസീത്  ലഭിച്ചത്. 2018ല്‍ വാഹന ഉടമ ടാക്‌സ് കുടിശ്ശികയായ 98,000 രൂപ ആര്‍ടിഒ ഓഫീസില്‍ അടച്ചിരുന്നു. റസീറ്റ് കിട്ടുന്നതിനായി ഓഫീസ് കയറി ഇറങ്ങുന്നതിനിടെ ജീവനക്കാരുടെ  കൃത്യനിര്‍വഹണം  തടസ്സപ്പെടുത്തി എന്നാരോപിച്ച് ആര്‍ടിഒ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതു. എന്നാല്‍ രസീത്  നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആര്‍ടിഒ യ്‌ക്കെതിരെ ഇയാളും കേസ് കൊടുത്തു.
ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ വിജിലന്‍സിനെ അറിയിക്കാന്‍ സ്ഥാപിച്ച ബോര്‍ഡില്‍, ഫോണ്‍ നമ്പര്‍ 9 അക്കമേയുള്ളൂ. ഇതു ശ്രദ്ധയില്‍പ്പെടുത്തിയിട്ടും  കൃത്യമായ നമ്പര്‍ രേഖപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.നീതി ലഭിക്കും വരെ കോടതിയില്‍ കേസുമായി മുന്നോട്ടുപോകുമെന്ന് ബീരാകുട്ടി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!