ഉറുമ്പുകളുടെ ജീവിതം പറഞ്ഞ് ആദിത്യ ബിജുവും, വിഷ്ണുപ്രിയ പി.എസും ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്. പൂതാടി പഞ്ചായത്തിലെ അതിരാറ്റുകുന്ന് ഗവ.എച്ച്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. സംസ്ഥാന തല മത്സരത്തില്‍ അവതരിപ്പിക്കപ്പെട്ട 90 ഓളം പ്രൊജക്ടുകളില്‍ നിന്നും മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് നേട്ടം കൈവരിച്ചത്.
അതിരാറ്റു കുന്നിലെ കാപ്പിത്തോട്ടത്തിലെ ജൈവവൈവിധ്യം: ഉറുമ്പുകളിലൂടെ എന്ന വിഷയത്തിലാണ് ഇവര്‍ പ്രൊജക്റ്റ് അവതരിപ്പിച്ചത.് ഇരുവരും ആദ്യമായാണ് ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് .കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനമായ ഹ്യൂം സെന്റെര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയിലെ സയന്‍സ് കോര്‍ഡിനേറ്റര്‍മാരായ ദിവ്യ മനോജ് ,ആതിര സിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത് .
ഉറുമ്പുകളുടെ വൈവിധ്യം സൂചകമായി എടുത്തുകൊണ്ട് കാപ്പിത്തോട്ടത്തിലും റബ്ബര്‍ത്തോട്ടത്തിലുമായി നടത്തിയ താരതമ്യ പഠനമാണ് വിദ്യാര്‍ത്ഥികളെ ദേശീയ തലത്തിലേക്ക് എത്തിച്ചത് . ഒരു ആവാസവ്യവസ്ഥ എന്ന നിലയില്‍ ഉറുമ്പുകളുടെ വൈവിധ്യം നിലനിര്‍ത്തുന്നതിലും അനുബന്ധ സസ്യ-ജന്തുവൈവിധ്യം നിലനിര്‍ത്തുന്നതിലും റബ്ബര്‍തോട്ടങ്ങളെ അപേക്ഷിച്ച് കാപ്പിത്തോട്ടങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഒരു പ്രദേശത്തെ ജൈവസമ്പന്നതയുടെ അടയാളപ്പെടുത്തലാണ് ഉറുമ്പുകള്‍ എന്നുമാണ് കുട്ടികള്‍ ഈ പഠനത്തിലൂടെ കണ്ടെത്തിയത്. ഇലയുറുമ്പ്മരയുറുമ്പ് ,പുളിയുറുമ്പ് ,കൂനന്‍ ഉറമ്പ്,ചോണന്‍ ഉറുമ്പ് ,പടയാളി ഉറുമ്പ് ,കുഞ്ഞന്‍ ഉറുമ്പ് , വലിയ തേനുറുമ്പ് അതിരാറ്റുക്കുന്ന്പുളിക്കാം പുറത്ത് ഹരിദാസ് രമ്യ ദമ്പതികളുടെ മകളാണ് വിഷ്ണു പ്രിയ, അതിരാറ്റുക്കുന്ന് എക്കാലായില്‍ ബിജു അനിത ദമ്പതികളുടെ മകളാണ് ആദിത്യ.