27901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എം.എം. മണി വിജയിച്ചു
ടുമ്പന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായി എം.എം. മണി വിജയിച്ചു.ഒൻപതാം റൗണ്ട് എണ്ണി തീർന്നതോടെ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എംഎം മണി വിജയിച്ചത്.
2001 മുതൽ തുടർച്ചയായി സിപിഐഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പൻചോല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.എം. മണി 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്.