യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത് സ്ത്രീയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
ഹാത്രസ് സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ തുടരവെ യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഭദോഹി ഗ്യാന്‍പൂരില്‍ 44 കാരിയായ ദളിത് സ്ത്രീയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ശനിയാഴ്ച്ചയാണ് സംഭവം. ബലാത്സംഗത്തിനിര യായ സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് എസ്പി രാം ബാദന്‍ സിങ് പറഞ്ഞു. ബാ ങ്കില്‍ നിന്ന് പണം പിന്‍വലിച്ച് വരികയായിരുന്നു അവര്‍.
ഭര്‍ത്താവിന്റെ കൂട്ടുകാര്‍ രണ്ടുപേരെത്തി വീട്ടില്‍ ആക്കിത്ത രാമെന്ന് പറഞ്ഞു. പക്ഷെ, അവര്‍ ബലാത്സംഗം ചെയ്തു എന്നാണ് പരാതി.
നാല് പേര്‍ക്കെതിരെയാണ് പരാതി നല്‍കി യിരിക്കുന്നത്. ഞായറാഴ്ച്ച നാല് പേര്‍ക്കെതിരെ ഗ്യാന്‍പൂര്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് പേര്‍ അറസ്റ്റി ലായിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.