ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലും കേരള ലളിത കലാഅക്കാദമിയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരം വര്‍ണ്ണച്ചിറക് ചിത്രോത്സവം രചനകളുടെ ആശയഗാഭീര്യംകൊണ്ട് വ്യത്യസ്തമായി.
ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ സ്വന്തം വീടുകളിലിരുന്നാണ് ചിത്രരചനാ മത്സരത്തില്‍ പങ്കാളികളായത.
കൊവിഡ് പ്രതിസന്ധികാരണം വീടുകളിലും ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി ഒതുങ്ങേണ്ടിവന്ന വിദ്യാര്‍ഥി സമൂഹത്തിനായി അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് വയനാട് ജില്ലാ ലെബ്രറി കൗണ്‍സിലും, കേരള ലളിതകലാ അക്കാദമിയും ചേര്‍ന്ന് വര്‍ണ്ണച്ചിറക് ചിത്രോല്‍സവം എന്നപേരില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. വിഷായസ്പദമായി നടത്താത്ത ഈ മത്സത്തില്‍ വിദ്യാര്‍ഥി സമൂഹം കണ്‍തുറന്നുതന്നെ തങ്ങളുടെചുറ്റുപാടിലും നടക്കുന്ന കാര്യങ്ങള്‍ സസൂക്ഷ്മം നീരീക്ഷിക്കുന്നുണ്ടന്ന്് ഇവര്‍ രചിച്ച ചിത്രങ്ങളില്‍ നിന്നും മനസ്സിലാവും. ലോകമഹാമാരി കോറോണ, അതുമായി ബന്ധപ്പെട്ടുവന്ന ലോക്ക് ഡൗണ്‍, ദലിത് വിമോചനം, സ്ത്രീ സ്വാതന്ത്ര്യം, ഗ്രാമീണം, യുപിയിലെ ഹത്രാസ് പീഢനം, ഗാന്ധിജി തുടങ്ങി നിരവധി വിഷയങ്ങളാണ് കുട്ടിമനസ്സുകള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. ഇത്തരത്തില്‍ ആയിരത്തിലേറെ വ്യത്യസ്തത പുലര്‍ത്തുന്ന രചനകളാണ് ഉള്ളത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി എന്നിങ്ങനെ നാല് കാറ്റഗറിയിലായാണ് മത്സരം നടത്തിയത്. മത്സരത്തില്‍ പങ്കെടുക്കുന്നതിന്നായി നടത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ജില്ലയിലെ 200 ലൈബ്രറികളില്‍ നിന്നും 1560 കുട്ടികളാണ് രജിസ്ടര്‍ ചെയ്തത. ലഭ്യമായ രചനകളില്‍ നിന്നും വിജയിക്കുന്ന ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ സമ്മാനങ്ങളും, പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.