കൊവിഡ് വാക്സിന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

സംസ്ഥാനത്തെ കൊവിഡ് വാക്സിന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. കേസ് തീര്‍പ്പാകും വരെ പൊതുവിപണിയില്‍ വാക്സിന്‍ വില്‍പന നിര്‍ത്തിവക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.സംസ്ഥാനത്തെ വാക്സിന്‍ വിതരണം സുതാര്യമാക്കണമെന്നാണ് ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. സര്‍ക്കാരിന്റെ കൈവശമുള്ള വാക്സിന്റെ അളവ്, വിതരണം ചെയ്യുന്നതിലെ മാനദണ്ഡം തുടങ്ങിയവ വിശദമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കേരളം പണം മുടക്കി വാങ്ങുന്ന കൊവിഷീല്‍ഡും കൊവാക്സിനും വിവിധ ബാച്ചുകളിലായി സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. ഇവ വിതരണം ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയെ ബോധിപ്പിക്കണം.സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്ന് നിലപാട് വ്യക്തമാക്കും. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍, നിലവില്‍ കൈവശമുള്ള വാക്സിന്റെ അളവ് അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും സര്‍ക്കാര്‍ ഇന്ന് വിശദീകരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!