ബഫര്‍സോണിന്റെ പേരില്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷക സംഘടന. ബഫര്‍സോണ്‍ വനാത്തില്‍തന്നെ നിലനിര്‍ത്തണമെന്നും വിഷയത്തില്‍ വനംവകുപ്പ് മന്ത്രിയുടെ ഇടപെടല്‍ വേണമെന്നും ആവശ്യം. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ഫാര്‍മേഴ്സ് റിലീഫ് ഫോറം.വിഷയത്തില്‍ എംപിയും ജില്ലയിലെ എംഎല്‍എമാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നുമാണ് ആവശ്യം. അല്ലാത്ത പക്ഷം ശക്തമായ സമരവുമായി രംഗത്തുവരുമെന്നുമാണ് സംഘടനയുടെ മുന്നറിയിപ്പ്.
ബഫര്‍സോണ്‍ ഉപഗ്രഹസര്‍വ്വേയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാനാഭാഗത്തുനിന്നും പ്രതിഷേധം അലയടിക്കുകയാണ്. വിഷയത്തില്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടലാണ് എല്ലാവരും ആവശ്യപ്പെടുന്നത്. കര്‍ഷകരെ ഏറെ ബാധിക്കുന്ന ബഫര്‍സോണിന്റെ പേരില്‍ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലന്ന മുന്നറിയിപ്പാണ് കര്‍ഷകസംഘടനകളടക്കം നല്‍കുന്നത്. ബഫര്‍സോണ്‍ പരിധി വനത്തിനുള്ളില്‍ തന്നെ നിലനിര്‍ത്തി കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്നും പിന്‍മാറണമൊന്നാണ് കര്‍ഷക സംഘടനയായ എഫ് ആര്‍ എഫിന്റെ ആവശ്യം. കര്‍ഷക ജനത തിങ്ങിപാര്‍ക്കുന്ന ഏരിയകളടക്കം വനമായാണ് നിലവില്‍ ഉപഗ്രഹസര്‍വേ മാപ്പില്‍ കാണിച്ചിരിക്കുന്നത്. ഇതില്‍ എല്ലാവരും ആശങ്കാകുലരാണ്.