കുട്ടത്ത് വാഹനാപകടം; രണ്ട് പേര്‍ക്ക് പരിക്ക്

0

കാട്ടിക്കുളം: കുട്ടം കൊയിനപാത്തി വളവില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും ഇടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മാനന്തവാടിയില്‍ നിന്ന് കുട്ടത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഡൊമനിക് ബസ് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. തിരുനെല്ലി സ്വദേശികളായ രണ്ടുപേര്‍ കുട്ടം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കെ.എല്‍ 21 ആര്‍. 6401 സ്‌കൂട്ടിയില്‍ വരുകയായിരുന്നവര്‍ എതിരെ വന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!