രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം രക്ഷിച്ചത് വയനാടാണെന്നും എന്നാല്‍ വയനാടിനെ അദ്ദേഹം വഞ്ചിക്കുകയാണെന്നും ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് ജമാല്‍ സിദ്ദിഖ് . വയനാട് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.വയനാട് രക്ഷിച്ചതുകൊണ്ടാണ് രാഹുല്‍ഗാന്ധി ഇന്ന് പാര്‍ലമെന്റില്‍ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വയനാടിനുവേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ല. മെഡിക്കല്‍ കോളേജ് ഇല്ല, റോഡ് ഇല്ല, തൊഴിലവസരങ്ങള്‍ ഇല്ല ഇത്തരം പ്രശ്‌നങ്ങളിലൊന്നും രാഹുല്‍ഗാന്ധി ഇടപെടുന്നില്ല. ബി.ജെ.പിക്ക് 15 ശതമാനം വോട്ടാണ് കേരളത്തിലുള്ളത്. നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ വന്നാല്‍ കേരളത്തിലും വികസനം വരുമെന്നും ജമാല്‍ സിദ്ദിഖ് പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റുമാരായ നോബിള്‍ മാത്യു, ഡോ. അബ്ദുള്‍സലാം, ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് ആന്റണി, സുമിത്ത് ജോര്‍ജ്, ബി.ജെ.പി. വയനാട് ജില്ലാ പ്രസിഡന്റ് കെ.പി. മധു എന്നിവരും ഒപ്പമുണ്ടായിരുന്നു