അനധികൃത കുഴല്‍കിണര്‍ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

0

മൊതക്കര എടത്തില്‍ പടി റോഡിനോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ അനധികൃതമായി കുഴല്‍ കിണര്‍ കുഴിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു.വാഴ നനയ്ക്കുവാന്‍ വേണ്ടി കുഴല്‍ക്കിണര്‍ കുഴിക്കുന്നതാണ് പ്രദേശവാസികളും നാട്ടുകാരും തടഞ്ഞത്. വരള്‍ച്ച പ്രതിരോധ നടപടികളുടെ ഭാഗമായി വയനാട് ജില്ലയില്‍ കുഴല്‍കിണര്‍ നിര്‍മ്മാണം മെയ് 31 വരെ നിരോധിച്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ ഉത്തരവ് മറികടന്നാണ് അനധികൃതമായി കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചത്.അനധികൃത കുഴല്‍കിണര്‍ നിര്‍മ്മാണവും ജലചൂഷണവും വ്യാപകമായതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമവും വ്യാപകമായിരിക്കുകയാണ്.സ്വാഭാവിക കൃഷികള്‍ക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയുമുണ്ട്.സംഭവത്തില്‍ അടിയന്തിര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച ജില്ലാ കലക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!