കല്‍പ്പറ്റയില്‍ കാല്‍ കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

0

കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനുപ് വി.പിയും സംഘവും കല്‍പ്പറ്റയില്‍ നടത്തിയ റെയ്ഡില്‍ കാല്‍ കിലോയോളം കഞ്ചാവുമായി 2 യുവാക്കള്‍ പിടിയില്‍ . ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഒരു ബൈക്കും ഒരു സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. കണിയാമ്പറ്റ ചിത്രമൂല കച്ചേരി പറമ്പില്‍ വീട്ടില്‍ ഹൈദ്രു മകന്‍ സലാം കെ യും, കല്‍പ്പറ്റ പൂളക്കുന്ന് താമരക്കൊല്ലി വീട്ടില്‍ ആന്റണി മകന്‍ ജോസ് ടി എ എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.ഇവര്‍ നിരവധി മുന്‍ കഞ്ചാവ് കേസുകളില്‍ പ്രതികളാണ്. ജോസിന് കഞ്ചാവ് എത്തിച്ച് നല്‍കുന്ന നിയാസ് എന്നയാള്‍ക്ക് വേണ്ടി എക്‌സൈസ് തിരച്ചില്‍ ആരംഭിച്ചു. പ്രിവന്റീവ് ഓഫീസര്‍ ജോണി കെ , സിവില്‍ എക്‌സൈസ് ഓഫീസര്‍ അനന്തു എസ് എസ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!