ഇന്ന് രാവിലെയോടെയാണ് സംഭവം. കമ്പളക്കാട് ടൗണില്‍ ഫര്‍ണ്ണീച്ചര്‍ വ്യാപാരം നടത്തുന്ന വാഴയില്‍ ബഷീര്‍ എന്ന വ്യാപാരിയെ കെട്ടിടം ഉടമയും മകനും ചേര്‍ന്ന് ബഷീറിന്റെ കടയില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. നിലവില്‍ ബഷീര്‍ കച്ചവടം ചെയ്യുന്ന വാടക റൂം കേസിലാണ്. കേസുമായി ബന്ധപ്പെട്ട തര്‍ത്തിനിടെയാണ് ബഷീറിനെ ഇവര്‍ കടയില്‍ കയറി മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ബഷീറിനെ ആദ്യം കമ്പളക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, തുടര്‍ന്ന് വിദഗ്ദ ചികില്‍സക്കായി കൈന്നാട്ടി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബഷീറിന് കഴുത്തിന് പുറകിലും , മുഖത്തും പരിക്കേറ്റിട്ടുണ്ട്. സംഭവം കമ്പളക്കാട് പോലീസില്‍ പരാതി പെട്ടിട്ടുണ്ട്.