കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പരാതിയുമായി എൻ എം വിജയന്റെ കുടുംബം

0

കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പരാതിയുമായി ആത്മഹത്യ ചെയ്ത ഡി സി സി ട്രഷറർ എൻ എം വിജയന്റെ കുടുംബം വീണ്ടും രംഗത്ത്.നേതാക്കൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് മകൻ വിജേഷും മരുമകൾ പത്മജയും. വീട്ടിലെത്തിയ പ്പോൾ സംരക്ഷണം ഉറപ്പ് നൽകിയ പ്രിയങ്ക ഗാന്ധിയെ നിലവിൽ കാണാൻ പോലും അവസരം തരുന്നില്ല. കോഴിക്കോട് ഡി.സി.സി ഓഫിസിൽ നടന്ന യോഗത്തിനിടെ നേതാക്കളോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. പണം കൊടുക്കാനുള്ളവർ നിരന്തരം വീട്ടിലെത്തുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല.വീട്ടിലെത്തി കണ്ട നേതാക്കൾ ഇപ്പോൾ ഫോൺ എടുക്കുമ്പോൾ കൃത്യമായ ഒരു വിവരം പറയുന്നില്ലെന്നും കുടുംബം . സുൽത്താൻബത്തേരി ഗജയിൽ എത്തുന്ന പ്രിയങ്കാ ഗാന്ധിയെ നേരിൽ കണ്ടു പരാതി ബോധിപ്പിക്കാൻ എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരോട് കുടുംബം ഇക്കാര്യം പറഞ്ഞത്

Leave A Reply

Your email address will not be published.

error: Content is protected !!