ഇന്നലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആരോപണവുമായി എൻ എം വിജയൻറെ കുടുംബം രംഗത്ത് വന്നത്.
കടബാധ്യതകളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് സഹായിക്കുമെന്നായിരുന്നു നേരത്തെ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ പ്രിയങ്ക ഗാന്ധിയുമായി സംസാരിക്കാനായി ശ്രമിച്ചിട്ടും സമയം നൽകിയില്ലെന്നുമായിരുന്നു വിജയന്റെ കുടുംബത്തിൻ്റെ ആരോപണം. ഇതിന് പിന്നാലെയാണ് കൽപ്പറ്റയിൽ നേതാക്കൾ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടി വാഗ്ദാനം ചെയ്ത സഹായം നൽകുമെന്ന് എംഎൽഎമാരായ ടി സിദ്ദിഖ് , എ പി അനിൽകുമാർ എന്നിവർ കുടുംബത്തെ അറിയിച്ചു. എന്തൊക്കെ സഹായം ചെയ്തു നൽകാൻ ആകുമെന്ന കരാറും ഒപ്പിട്ടു നൽകാമെന്നും എംഎൽഎമാർ ഉറപ്പ് നൽകി. എൻ എം വിജയൻറെ മകളും മരുമകനും കാണാൻ എത്തിയ കാര്യം പ്രിയങ്കയ്ക്ക് അറിയില്ലായിരുന്നുവെന്നും നേതാക്കൾ കുടുംബത്തോട് പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post