മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. എറണാകുളം മരട് പുള്ളവള്ളിപറമ്പ് നാനിഫ് നാസര്‍(30) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും മുന്നൂറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇന്ന് രാവിലെ നടന്ന വാഹനപരിശോധനയില്‍ കര്‍ണാടകയില്‍ നിന്ന് വന്ന ബസ്സിലാണ് കഞ്ചാവുമായി നാസര്‍ പിടിയിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്‍, ഇന്‍സ്പെക്ടര്‍ ടി എച്ച് ഷെഫീഖ്, പ്രീവന്റീവ് ഓഫീസര്‍മാരായ എം സി ഷിജു, അബ്ദുള്‍സലീം, സിഇഒമാരായ അമല്‍തോമസ്, സിത്താര, ഷാനിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.