സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന വാഹന അപകട പരമ്പരയില്‍ സുപ്രധാന തീരുമാനങ്ങളുമായി എംവിഡി-പൊലീസ് യോഗം.എഡിജിപി മനോജ് എബ്രഹാം,ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു എന്നിവര്‍ ജില്ലാ പൊലീസ് മേധാവിമാരും ആര്‍ടിഒമാരുമായി ചര്‍ച്ച നടത്തി.സംസ്ഥാനത്തെ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ എംവിഡിയും പൊലീസും സംയുക്തമായി പകലും രാത്രിയും പരിശോധന നടത്തും.ആദ്യ പരിശോധന അപകട മേഖലകളിലായിരിക്കും. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനം ഓടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍ടും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സര്‍വീസ് നടത്തുക എന്നിവയ്‌ക്കെതിരെ നടപടി ഉണ്ടാകും.ഡ്രൈവര്‍മാരെ കൂടുതല്‍ സുരക്ഷാബോധമുള്ളവരാക്കികൊണ്ട് അപകടങ്ങളില്ലാതാക്കാനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംയുക്തമായി സംഘടിപ്പിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.