സബ്ബ് രജിസ്റ്റാര്‍ ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി
വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരം എഴുത്ത് അസോസിയേഷന്‍ മാനന്തവാടി സബ്ബ് രജിസ്റ്റാര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി ആധാരം എഴുത്തുകാര്‍ പണിമുടക്കി.ധര്‍ണ്ണ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.എ.വിപിന്‍ ചന്ദ്രന്‍ അധ്യക്ഷനായി.നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ പി.വി.എസ് മൂസ, എ. രഘുനാഥ്, എം.മണിമല, പി.പരമേശ്വരന്‍, ടി.പി.കുഞ്ഞനന്ദന്‍.എ.ആര്‍. പ്രദേഷ് കുമാര്‍, വത്സ കളത്തില്‍, റ്റി എച്ച്. സൗജ തുടങ്ങിയവര്‍ സംസാരിച്ചു.