ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. അഞ്ചു പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് വാളാട് പുലിക്കാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയത്.. ഇതിൽ രണ്ടുപേർ വെള്ളത്തിൽ മുങ്ങി പോവുകയാണ് ഉണ്ടായത്.. മറ്റു കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാളാട് പരേതനായ വാഴപ്ലാൻകുടി ബിനുവിന്റെ മകൻ അജിൻ ബിനു, വാളാട് കളപ്പരക്കൽ വിനീഷിന്റെ മകൻ ക്രിസ്റ്റി വിനീഷ് എന്നിവരാണ് മരണമടഞ്ഞത്.. അജിൻ വിനു കല്ലോടി ഹയർ സെക്കൻഡറി സ്കൂളിൽ പത്താംതരം പരീക്ഷ എഴുതിയ വിദ്യാർത്ഥിയാണ്, ക്രിസ്റ്റീവിനീഷ് കണിയാരം ഹൈസ്കൂളിൽ എട്ടാം ക്ലാസ് പരീക്ഷ എഴുതിയ കുട്ടിയാണ്..
Sign in
Sign in
Recover your password.
A password will be e-mailed to you.