സംസ്ഥാനത്ത് കാലാവര്‍ഷക്കെടുതിയെ തുടര്‍ന്ന് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളിലെ ജപ്തി നടപടികള്‍ക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഡിസംബര്‍ 31 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴക്കെടുതിമൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കൊവിഡ് അടച്ചിടലും കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ മൊറട്ടോറിയം നീട്ടാനുള്ള നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
ഇതിനിടെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കാലവര്‍ഷക്കെടുതിയില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.