വയനാട് എംപി പ്രിയങ്ക ഗാന്ധി ഡൽഹിയിലേക്ക് മടങ്ങി.
ശനിയാഴ്ച വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഗാന്ധി എംപി റോഡ് മാർഗ്ഗമാണ് വയനാട്ടിലെത്തിയത്. വയനാട് വൈൽഡ് ലൈഫ് ഡിവിഷന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ ആംബുലൻസിന്റെ താക്കോൽ കൈമാറ്റ ചടങ്ങിലും പിന്നീട് നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ മൊബൈൽ ഡിസ്പെൻസറി വാഹനത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങിലും പ്രിയങ്ക ഗാന്ധി എം.പി പങ്കെടുത്തു. പുതുതായി സ്ഥാപിച്ച കൽപ്പറ്റയിലെ പാസ്പോർട്ട് സേവാ കേന്ദ്രം സന്ദർശിച്ചശേഷമാണ് പ്രിയങ്ക ഗാന്ധി എം.പി ചുരം ഇറങ്ങിയത്. ഉച്ചയ്ക്ക് ശേഷം വണ്ടൂർ ബ്ലോക്ക് ഓഫീസിൽ സതേൺ റെയിൽവേ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലും പിന്നീട് കോഴിക്കോട് അതിരൂപത മെത്രാൻ ഡോ. വർഗ്ഗീസ് ചക്കാലക്കലിനെ സന്ദർശിച്ച ശേഷമാണ് എം പി ഡൽഹിക്ക് തിരിച്ചത്