മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത, എന്നാൽ വീടിന് തകരാർ സംഭവിച്ച 63 പേർ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി. നോ ഗോ സോണിൽ ഉൾപ്പെട്ടതും എന്നാൽ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്തതുമായ 20 പേരും ഗോ സോണിൽ ഉൾപ്പെട്ടതും എന്നാൽ നഷ്ടപരിഹാരത്തിന് നേരത്തെ അപേക്ഷിച്ചി ട്ടില്ലാത്തതുമായ 43 പേരുമാണ് മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അപേക്ഷ നൽകിയത്. വീട് നഷ്ടപ്പെടുകയും വീടിന് നാശനഷ്ടം സംഭവിക്കുകയും ചെയ്ത, ഗുണഭോക്തൃ പട്ടികയിൽ ഇല്ലാത്ത, മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11,12 വാര്‍ഡുകളിലെ നോ ഗോ സോൺ ഏരിയയിൽ ഉള്ളവരും 10, 11,12 വാര്‍ഡുകളില്‍ ഗോ സോണില്‍പ്പെട്ടവരില്‍ വീടിന് നാശനഷ്ടം സംഭവിച്ചവരുമാണ് അപേക്ഷകർ. ഗോ സോൺ ഏരിയയിലെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച് വില്ലേജിൽ ഇതുവരെ അപേക്ഷ കൊടുക്കാത്തവർക്ക് കൂടി അപേക്ഷ നൽകുന്നതിനുള്ള അവസരമാണ് നൽകിയത്. ഗ്രാമപഞ്ചായത്ത് എൽ എസ്ജിഡി എൻജീനിയറിങ് വിഭാഗവും വെള്ളരിമല വില്ലേജ് അധികൃതരും സംയുക്തമായി പരിശോധന നടത്തിയശേഷം കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകും. ഡെപ്യൂട്ടി തഹസിൽദാർമാരായ മുഹമ്മദ് ഷാഫി, കെ അശോകൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഷാജു എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.