സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാം പീടിക, കീരിരകത്ത് വീട്ടിൽ കെ. ഫസൽ(24), തളിപറമ്പ, സുഗീതം വീട്ടിൽ, കെ. ഷിൻസിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കെ.എ 02 എം.ആർ 4646 ബി.എം.ഡബ്ല്യു കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. 02.05.2025 തീയതി മൊതക്കര, ചെമ്പ്രത്താം പൊയിൽ ജംഗ്ഷനിൽ വാഹനപരിശോധനക്കി ടെയാണ് ഇവർ വലയി ലായത്. കാറിന്റെ ഡിക്കിയിൽ നിന്ന് രണ്ടു കവറുകളിലാ യാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വിൽപ്പനക്കുമായി ബാംഗ്ളൂരിൽ നിന്ന് വാങ്ങിയതാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. വെള്ളമുണ്ട എസ് എച്ച് ഓ ടി.കെ. മിനിമോൾ, എസ്.ഐമാരായ എം.കെ. സാദിർ, ജോജോ ജോർജ്, എ.എസ്.ഐ സിഡിയ ഐസക്, എസ് സി പി ഓ ഷംസുദ്ധീൻ, സി.പി.ഒമാരായ അജ്മൽ, നൗഷാദ്, അനസ് സച്ചിൻ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിൻ,വാഹിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.