കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

0

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മുഖേന രജിസ്റ്റര്‍ ചെയ്ത കോവിഡ് വാക്‌സിനെടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാകും പ്രവേശനം.5 ദിസം നീണ്ടുനില്‍ക്കുന്ന കര്‍ക്കിടകമാസ പൂജക്കായി പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം തീര്‍ഥാടനത്തിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!