കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ആര്‍ത്തവ അവധിയെടുക്കാം. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല ഇത്തരത്തില്‍ ആര്‍ത്തവ അവധി നല്‍കുന്നത്.
കുസാറ്റില്‍ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നല്‍കാനാണ് സര്‍വകലാശാല അധികൃതരുടെ തീരുമാനം. നിലവില്‍ 75% ഹാജറുള്ളവര്‍ക്കേ സെമസ്റ്റര്‍ പരീക്ഷ എഴുതാനാകൂ. ഹാജര്‍ കുറവാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാം. എന്നാല്‍ ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.നേരത്തെ എംജി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പ്രസവാവധി അനുവദിച്ചിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി അനുവദിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post