ഇരുളം കല്ലോണിക്കുന്നില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍.സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തി. ഇന്ന് വെളുപ്പിന് കല്ലോണിക്കുന്ന് രാവിലെ ബൈക്കില്‍ പോവുകയായിരുന്ന ടാപ്പിംങ് തൊഴിലാളികളാണ് റോഡ് മുറിച്ച് കടക്കുന്ന കടുവയെ ആദ്യം കണ്ടത്.കഴിഞ്ഞ ജൂലൈ 26 ന് മണല്‍വയല്‍ കാര്യബാതി റോഡില്‍ സ്വകാര്യ കാപ്പിതോട്ടത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മാനിന്റെ ജഡം കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കടുവ തൊട്ടടുത്ത കാട് പിടിച്ച് കിടക്കുന്ന തോട്ടത്തിലേക്ക് മറയുകയായിരുന്നു. വിവരമറിഞ്. ഇരുളം ഫോറസ്റ്റ് സെക്ക്ഷന്‍ ഓഫിസില്‍ നിന്നും വനപാലകര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി . കഴിഞ്ഞ ജൂലൈ 26 ന് ഇതിനോട് ചേര്‍ന്ന മണല്‍വയല്‍ കാര്യബാതി റോഡില്‍ സ്വകാര്യ കാപ്പിതോട്ടത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മാനിന്റെ ജഡം കണ്ടെത്തിയിരുന്നു . കല്ലോണിക്കുന്ന് ജനവാസ മേഖലയില്‍ കടുവ സാന്നിധ്യം സ്ഥിതികരിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്.