തോമസിന്റ കുടുംബത്തിന് 50 ലക്ഷം രൂപ അനുവദിക്കണം

0

കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തോമസിന്റ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായമായി അനുവദിക്കണമെന്നും, മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും കടങ്ങള്‍ എഴുതി തള്ളണമെന്നും കര്‍ഷക മോര്‍ച്ച ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുന്നില്ലായെങ്കില്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സയനൈഡ് ഗുളികകള്‍ വാങ്ങി കൊടുക്കുന്നതാണ് നല്ലതെന്നും നേതാക്കള്‍ പറഞ്ഞു,

നവകേരള സദസ്സ് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേരള ഗവ: ആത്മഹത്യ കഴിയുന്നത്ര മൂടി വെക്കാനാണ് ശ്രമിച്ചത് ഇത് പ്രതിഷേധാര്‍ഹമാണ്. ആത്മഹത്യ കേരളത്തില്‍ തുടര്‍കഥയാവുകയാണ്.സംസ്ഥാനത്തെ മുഴുവന്‍ ക്ഷീര കര്‍ഷകരും കടക്കെണിയിലാണ്.ബാങ്കുകള്‍ മനുഷ്യത്വപരമായ നിലപാടുകള്‍ കര്‍ഷകരോട് സ്വീകരിക്കണം.കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസി: എം കെ ജോര്‍ജ് മാസ്റ്റര്‍, ജില്ലാ പ്രസി: ആരുഡ രാമചന്ദ്രന്‍, ജി കെ മാധവന്‍, പുനത്തില്‍ രാജന്‍, രാജന്‍ കുപ്പാടി എന്നിവര്‍ സംബന്ധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!