ജില്ലയില്‍ ഒരു വര്‍ഷം 1226 എക്സൈസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ഒരു വര്‍ഷം കൊണ്ട് വയനാട് ജില്ലയില്‍ എക്സൈസ് വകുപ്പ് 1226 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിയമസഭയില്‍ പറഞ്ഞു. 2021 ജൂണ്‍ മുതല്‍ 2022 മെയ് മാസം വരെയുള്ള കണക്കാണിത്.നിയമസഭയില്‍ മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.ഇതില്‍ 261 നാര്‍ക്കോട്ടിക് കേസുകളും ഉള്‍പ്പെടുന്നു.കൂടാതെ വിവിധ കേസുകളിലായി 25ല്‍ താഴെയുള്ള 144 പേരും ഉള്‍പ്പെട്ടിട്ടുണ്ട്.ലഹരി ഉപയോഗം കുറക്കുന്നതിനായി എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം എക്സൈസ് വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
ലഹരിവിമുക്തമാക്കുന്നതിനായി ഉണര്‍വ് എന്ന പേരില്‍ കായിക പരിശീലന പരിപാടിയും സംഘടിപ്പിച്ച് വരുന്നുണ്ട്. കോളേജ് ക്യാംപസുകളില്‍ നേര്‍ക്കൂട്ടം എന്ന പേരിലും,കോളേജ് ഹോസ്റ്റലുകളില്‍ ശ്രദ്ധ എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ച് എക്സൈസ് വകുപ്പ് പ്രവര്‍ത്തനം നടത്തിവരുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.