കാര്‍ഷിക കടങ്ങളില്‍ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം.റവന്യൂ റിക്കവറി നേരിടുന്ന കര്‍ഷകര്‍ക്കായി യുദ്ധകാലാടിസ്ഥാനത്തില്‍ അദാലത്തുകള്‍ നടത്താനും നിര്‍ദ്ദേശം.വയനാട്ടിലും അദാലത്തുകള്‍ തുടങ്ങി.നവകേരള സദസ്സിനിടയിലും കര്‍ഷക ആത്മഹത്യകള്‍ തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടല്‍.കുട്ടനാട്ടിലെ നെല്‍കര്‍ഷകന്‍ പ്രസാദിന്റെ ആത്മഹത്യ മുതല്‍ വയനാട്ടില്‍ കല്ലോടിയിലെ ക്ഷീര കര്‍ഷകന്‍ തോമസിന്റെ ആത്മഹത്യ വരെ നവകേരള സദസ്സിനിടെ വലിയ ചര്‍ച്ചയും വിമര്‍ശനവും പ്രക്ഷോഭവും നടക്കുന്നതിനിടെയാണ് കാര്‍ഷിക കടങ്ങളില്‍ ജപ്തി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.റവന്യൂ റിക്കവറി നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി താലൂക്കുകള്‍ തോറും അദാലത്തുകള്‍ നടത്താനും ഉത്തരവിറങ്ങി. വയനാട് ജില്ലയില്‍ പതിനായിരത്തിലധികം ആളുകളാണ് വിവിധ ബാങ്കുകളുടെ നടപടി ഭീഷണിയിലുള്ളത്. മൂന്ന് താലൂക്കുകളിലുമായി ഇതില്‍ മൂന്നിലൊന്ന് പേരെങ്കിലും അദാലത്തു വഴി പെട്ടെന്നുള്ള ജപ്തി ലേല നടപടികളില്‍ നിന്ന് ഒഴിവാകുമെന്നാണ് പ്രതീക്ഷ.
Sign in
Sign in
Recover your password.
A password will be e-mailed to you.