കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്
കോട്ടത്തറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. കക്കുത്തനാല്‍ വീട്ടില്‍ വിശ്വനാഥനാണ് പരിക്കേറ്റത്.ഓട്ടോറിക്ഷ ഭാഗീകമായി തകര്‍ന്നു. പരിക്കേറ്റ വിശ്വനാഥന്‍ കമ്പളക്കാട് സ്വകാര്യ ആശുപത്രയില്‍ ചികിത്സ തേടി.വിശ്വനാഥന്‍ രാവിലെ വെണ്ണിയോട് ടൗണില്‍ യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ വരുമ്പോള്‍ കരിഞ്ഞകുന്ന് മുസ്ലിം പള്ളിക്ക് രാവിലെ സമീപത്തെ കൃഷിയിടത്തില്‍ നിന്നും കാട്ടുപന്നി റോഡിലേക്ക് ചാടി ആക്രമിക്കുകയായിരുന്നു
കോട്ടത്തറ ടൗണിലെ ഓട്ടോ ഡ്രൈവറായ വിശ്വനാഥന്‍ വെണ്ണിയോട് ടൗണില്‍ യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ വരുമ്പോഴാണ് കരിഞ്ഞ കുന്ന് മുസ്ലിം പള്ളിക്ക് സമീപത്തായി രാവിലെ പത്തരയോടെ സമീപത്തെ കൃഷിയിടത്തില്‍ നിന്നും കാട്ടുപന്നി റോഡിലേക്ക് ചാടി ഓട്ടൊയില്‍ വന്നിടിക്കുകയായിരുന്നു ഇതോടെ
ഓട്ടൊ തലകീഴായി മറിഞ്ഞതോടെ അതുവഴി വന്ന യാത്രക്കാരാണ് മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും വിശ്വനാഥനെ രക്ഷപെടുത്തി ഹോസ്പ്പിറ്റിലിലേക്ക് കൊണ്ടുപോയത്.ഇടിയുടെ ആഘാതത്തില്‍ ഓട്ടൊ തല കീഴായി മറിഞ്ഞതിനാല്‍ തലയ്ക്കും കൈ കാലുകള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. സംഭവ സമയത്ത് മറ്റ് യാത്രക്കാര്‍ ഉണ്ടാകാതിരുന്നത് വന്‍ അപകടം ഒഴിവായതായി വിശ്വനാഥന്‍ പറയുന്നു.