വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കി പിടിഎ

0

വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കി പിടിഎ. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സാമ്പത്തിക സഹായത്തോടെയാണ് സുരക്ഷാ വേലി നിര്‍മ്മിച്ചത്.സ്‌കൂളിലെ മുന്‍വശത്തെ കവാടത്തിന് സമീപം സുരക്ഷാ വേലിയില്ലാതെ തുറന്നുകിടന്ന സ്ഥലം വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ ഭീഷണിയായിരുന്നു.

പ്രധാന പാതയോരത്ത് മുകള്‍വശത്തായി സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ കവാടത്തിന് സമീപത്തെ തുറന്ന സ്ഥലത്തുനിന്നും കാല്‍തെറ്റി കുട്ടികള്‍ താഴെ വീഴുമോ എന്ന ആശങ്ക അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ ഉണ്ടായിരുന്നു.പിടിഎയുടെ നേതൃത്വത്തിലാണ് ഇരുമ്പ് സുരക്ഷാ വേലി ഒരുക്കിയത്. നെറ്റ് ഇട്ട് സുരക്ഷ ഉറപ്പാക്കിയ സ്ഥലത്ത് കുട്ടികള്‍ക്ക് ഇരിക്കാനായി ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. പൂച്ചെടി നട്ട്. മനോഹരമാക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്. നിര്‍മ്മാണത്തിന് പിടിഎ പ്രസിഡണ്ട് റഷീദ്, വൈസ് പ്രസിഡണ്ട് നൗഫല്‍,രക്ഷിതാക്കളായ നാസര്‍,,മുഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!