വെള്ളാട്ട്മഹോത്സവവും പുത്തരി ഉത്സവവും നടത്തി

0

ജില്ലയിലെ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പൂതാടി മഹാക്ഷേത്രത്തിലെ ഭഗവതി തിറയോടനുബന്ധിച്ച്ആരൂഡസ്ഥാനമായ കല്ലുവെട്ടി നായാട്ടു കൂട്ടമാടത്തില്‍ വെള്ളാട്ട്മഹോത്സവവും പുത്തരി ഉത്സവവും പ്രസാദ ഊട്ടും നടത്തി.മഹോത്സവത്തില്‍ 100 കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.പുത്തരിയുത്സവത്തോടനുബന്ധിച്ച് രാവിലെ 7മണിക്ക് ക്ഷേത്രത്തില്‍ കതിര്‍ കയറ്റല്‍ ചടങ്ങും, തുടര്‍ന്ന് ഊട്ടുപുരയില്‍ പ്രസാദ ഊട്ട് ചടങ്ങും നടന്നു

പൂതാടി മഹാക്ഷേത്രത്തിന്റെ ആരൂഡ സ്ഥാനമായിരുന്നു ഒരു കാലത്ത് കല്ലുവെട്ടി എന്നതാണ് ഐതിഹ്യം. പൂതാടി തറവാട്ടിലെ മുതിര്‍ന്ന സ്ത്രീയായിരുന്ന കെട്ടിലമ്മക്ക് പ്രായാധിക്യം മൂലം കല്ലുവെട്ടിയില്‍ എത്തി ക്ഷേത്ര ദര്‍ശനം നടത്താനാവാതെ വന്നതോടെയാണ് തറവാട്ടിന്തൊട്ടു മുന്‍പില്‍ ദേവി
ദേവന്‍മാരെ പ്രതിഷ്ഠിച്ചത് .എങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ കല്ലുവെട്ടിയില്‍ നടത്തുന്ന ചടങ്ങിന്റെ ഭാഗമായാണ് നായാട്ട് കൂട്ട മാടത്തില്‍ വെള്ളാട്ട്
മഹോത്സവം നടത്തുന്നതെന്ന് ക്ഷേത്രം പ്രസിഡന്റ് പി സി നന്ദകുമാര്‍ പറഞ്ഞു .

 

Leave A Reply

Your email address will not be published.

error: Content is protected !!