സിന്ധുവിന്റെ മരണം:നീതിക്ക് വേണ്ടി വകുപ്പ് മന്ത്രിയെ കാണും ടി.സിദ്ധിഖ് എം.എല്‍.എ

0

 

മാനന്തവാടി ജോയിന്റ് ആര്‍.ടി.ഒ ഓഫീസ്സിലെ സീനിയര്‍ ക്ലാര്‍ക്ക് പി.എ.സിന്ധുവിന്റെ മരണം വളരെ ഗൗരവമുളളതും ആര്‍.ടി.ഒ. ഓഫീസ്സുകളുടെ ദുരവസ്ഥയിലേക്ക് വിരള്‍ ചൂണ്ടുന്നതുമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് ടി.സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. സിന്ധുവിന് മരണാനന്തര നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി വകുപ്പ് മന്ത്രിയെ കാണുമെന്ന് സിന്ധുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം പിതാവിനും സഹോദരങ്ങള്‍ക്കും അദ്ദേഹം ഉറപ്പ് നല്‍കി.
എള്ളുമന്ദത്തെ സിന്ധുവിന്റെ വീട്ടിലെത്തിയ അദ്ദേഹത്തോടൊപ്പം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, എടവക, നല്ലൂര്‍ നാട് മണ്ഡലം പ്രസിഡണ്ടുമാരായ മുതുവോടന്‍ ഇബ്രാഹിം, വിനോദ് തോട്ടത്തില്‍ സന്നിഹിതരായിരുന്നു

ജനപ്രതിനിധികളായ ജോര്‍ജ് പടകൂട്ടില്‍, ഗിരിജ സുധാകരന്‍, കോണ്‍ഗ്രസ് ഭാരവാഹികളായ റെജി.വി.പി, കെ.എം. അഗസ്റ്റിന്‍, ഷിജൊജോയി, പി.എം.ഉസ്മാന്‍ , ടി.വി. ജോസ് സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!