വനമേഖലയില്‍ വേഗതാ നിയന്ത്രണം

0

വനമേഖലയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ വേഗത 30 കിലോമീറ്ററാക്കി വേഗതാ നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. വാഹനങ്ങളുടെ അമിത വേഗം മൂലം വന്യജീവികള്‍ക്ക് ജീവഹാനി സംഭവിക്കുന്നത് വര്‍ധിച്ചതിനാലാണ് വേഗതാ നിയന്ത്രണം.2011 ല്‍ കേരളാവനം വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം പോലീസ് ഡയറക്റ്റര്‍ ജനറല്‍ ഇറക്കിയ ഉത്തരവ് നടപ്പിലാക്കാന്‍ എല്ലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും കര്‍ശ്ശനനിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. നിയന്ത്രണ ബോര്‍ഡ് സ്ഥാപിച്ചുവെങ്കിലും നിയന്ത്രണം ലംഘിച്ചാലുള്ള ശിക്ഷാ നടപടികള്‍ക്കുറിച്ചുള്ള വ്യക്തമായ നിര്‍ദേശം ഇല്ല.

Leave A Reply

Your email address will not be published.

error: Content is protected !!