ഡ്രൈവിംഗ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും ബഹിഷ്‌കരിച്ചു

0

സുല്‍ത്താന്‍ ബത്തേരിയില്‍ ഡ്രൈവിംഗ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും ബഹിഷ്‌കരിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്സ് സമിതി. മോട്ടോര്‍ വാഹന വകുപ്പ് ടെസ്റ്റുകളുടെ എണ്ണം വെട്ടികുറച്ചുള്ള പുതിയ പരിഷ്‌ക്കരണ നടപടിയിലാണ് പ്രതിഷേധം. ഈക്കഴിഞ്ഞ ഫെബ്രുവരി 21ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ 04/2024 സര്‍ക്കുലറിലെ നിബന്ധനകള്‍ ജനദ്രോഹപരവും, ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയെ ഇല്ലാതാക്കി കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്നതിനും വേണ്ടിയാണന്നും ആരോപിച്ചാണ് ഡ്രൈവിംഗ് ടെസ്റ്റും. ലേണേഴ്‌സ് ടെസ്റ്റും ബഹിഷ്‌ക്കരിച്ചുള്ള പ്രതിഷേധം നടത്തിയത്.

പുതിയ പരിഷ്‌ക്കാരങ്ങളെ ചോദ്യം ചെയ്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്സ് സമിതിയും മറ്റ് ഇതര സംഘടനകളും കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത് നിലനില്‍ക്കെ ഉത്തരവ് വരുന്നതുവരെ കാത്ത് നില്‍ക്കാന്‍ പോലും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ തെയ്യാറാവുന്നില്ല. ഇതിനിടെ ഇന്ന് മുതല്‍ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരവുമായി പോകുന്നതിന് എതിരെയാണ് ‘ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്സ് സമിതി പ്രതിഷേധം സംഘടിപ്പിച്ചത്. അനിശ്ചിത കാലം ഡ്രൈവിംഗ് സ്‌കൂള്‍ സ്ഥാപനങ്ങള്‍ അടച്ചിട്ടും, പരിശീലനം ഉള്‍പ്പെടെ നിര്‍ത്തിവെച്ചും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെയും, ലേണിംഗ് ടെസ്റ്റിനുള്ള ഫീസ്സ് അടക്കാതെയും, ശക്തമായി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമെന്നാണ് സമിതി ഭാരവാഹികള്‍ പറയുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!