വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിന്നും അട്ടിമറിക്കാന്‍ അനുവദിക്കില്ല

0

 

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ താത്ക്കാലികമായി പ്രവര്‍ത്തനം ആരംഭിച്ച വയനാട് മെഡിക്കല്‍ കോളെജ് മാനന്തവാടിയില്‍ നിന്ന് അട്ടിമറിക്കാനുള്ള ശ്രമം ജനങ്ങളെ സംഘടിപ്പിച്ച് ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. മെഡിക്കല്‍ കോളെജിന്റെ പ്രവര്‍ത്തനം ഭാഗികമായി തുടക്കം കുറിച്ച അവസരത്തില്‍ ഇത് അട്ടിമറിക്കാനുള്ള തല്‍പ്പരകക്ഷികളുടെ നീക്കങ്ങള്‍ ദുരൂഹമാണെന്നുംമാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ ഉസ്മാന്‍ ജനറല്‍ സെക്രട്ടരി പി വി മഹേഷ്, ട്രഷറര്‍ എന്‍ പി ഷിബി, ഭാരവാഹികളായ സി കെ സുജിത്, കെ എക്സ് ജോര്‍ജ്,എം.കെ ഷിഹാബുദ്ദീന്‍, ഇ.എ നാസിര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ സംബന്ധിച്ചു,

1980 ല്‍ ജില്ലാ ആസ്ഥാനത്തിന് പകരം ലഭിച്ചതാണ് ജില്ലാ ആശുപത്രി.40 വര്‍ഷത്തിന് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി ഉയര്‍ത്തിയതിനെ ജനം ആഹ്ലാദത്തോടെയാണ് എതിരേറ്റത്. മാനന്തവാടിയില്‍ മെഡിക്കല്‍ കോളെജിന്റെ പ്രവര്‍ത്തനം ഭാഗികമായി തുടക്കം കുറിച്ച അവസരത്തില്‍ ഇത് അട്ടിമറിക്കാനുള്ള തല്‍പ്പരകക്ഷികളുടെ നീക്കങ്ങള്‍ ദുരൂഹമാണെന്നുംമാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്‍.

ആരോഗ്യരംഗത്ത് വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത മേഖലയാണ് മാനന്തവാടി താലൂക്കും മറ്റ് സമീപ പ്രദേശങ്ങളും. ഏറ്റവും കൂടുതല്‍ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ താമസിക്കുന്ന വടക്കെ വയനാടിന്റെ പിന്നോക്കാവസ്ഥ തുടര്‍ന്ന് കൊണ്ടെ ഇരിക്കുകയാണ്. മെഡിക്കല്‍ കോളെജിന്റെ പ്രവര്‍ത്തനംമെച്ചപ്പെടുത്തി കിട്ടുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമാന ചിന്താഗതിക്കാരായ പൊതുപ്രവര്‍ത്തകരുടെ യോഗം വ്യാപാരഭവനില്‍ വിളിച്ചു ചേര്‍ക്കും.തുടര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും,മാനന്തവാടി മൈസൂര്‍ പാതയില്‍ ബാവലി മുതല്‍ ബെള്ള വരെ റോഡ് തകര്‍ന്നിട്ട് മാസങ്ങളായി, പ്രസ്തുത പാത ഗതാഗത യോഗ്യമാക്കി കിട്ടുന്നതിന് വേണ്ടി കര്‍ണാടക സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനാവശ്യമായ നടപടികളുമായി സംഘടന രംഗത്തിറങ്ങും, 118 വര്‍ഷം പഴക്കമുള്ളമാനന്തവാടി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ് കെട്ടിടം മ്യുസിയമാക്കി മാറ്റി റവന്യു വകുപ്പിന്റെ പ്രസ്തുത 11 ഏക്കര്‍ സ്ഥലം ബോട്ടാണിക്കല്‍ ഗാര്‍ഡനാക്കി മാറ്റി കിട്ടുന്നതിന് വേണ്ടിയും രംഗത്തിറങ്ങും

 

Leave A Reply

Your email address will not be published.

error: Content is protected !!